ഈ ഐ.പി.എസുകാരി ഡോക്ടറാണ്; തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി മലയാളി

തിരുപ്പൂർ: തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഡോ. ദീപ സത്യൻ ഐ.പി.എസ് തിരുപ്പൂരിൽ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി (തിരുപ്പൂർ സൗത്ത്) ചുമതലയേറ്റു. 2015 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥയാണ്. തിരുവനന്തപുരം കോട്ടൺഹിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.  തിരുവനന്തപുരം സർക്കാർ ആയുർവേദകോളേജിൽനിന്ന് ബിരുദവും നേടി. പിന്നീട് ആയുർവേദ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് സിവിൽസർവീസ് മോഹം ഉദിച്ചതെന്ന് ദീപ പറഞ്ഞു. അങ്ങനെഅഖിലേന്ത്യാ സിവിൽസർവീസ് പരീക്ഷയിൽ 207-ാം റാങ്ക് നേടി. തമിഴ്നാട് കേഡറിൽ ഐ.പി.എസ്. അനുവദിച്ചുകിട്ടിയതോടെ പരിശീലനത്തിനുശേഷം വൃദ്ധാചലം അസിസ്റ്റന്റ് … Continue reading ഈ ഐ.പി.എസുകാരി ഡോക്ടറാണ്; തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി മലയാളി