മൈസൂരിൽ വാഹനാപകടത്തിൽ
മലയാളി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം
മൈസൂരിലുണ്ടായ വാഹനാപകടത്തിൽമലയാളി ബാങ്ക് മാനേജർ മരിച്ചുനേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡ് സ്വദേശിയായ ആകാശ് സത്യരൂപൻ(33 ) ആണ് മരിച്ചത്. യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഓഫീസറായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിയാഴ്ച വൈകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേയ്ക്ക് വരാനായി ബൈക്കിൽ ബസ് സ്റ്റേഷനിലേയ്ക്ക് പുറപ്പെടുമ്പോഴാണ് അപകടം. അപകട വിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കൾ മൈസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ് ബിഐയിൽ ഉദ്യോഗസ്ഥ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed