മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാൾ; ആഘോഷമാക്കി ആരാധകർ: ആന്റണിക്കൊപ്പം കേക്ക് മുറിച്ച് ലാൽ; ചിത്രങ്ങൾ:

മലയാളത്തിന്റയെ സ്വകാര്യ അഹങ്കാരമായ നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാൾ ആന്റണി പെരുമ്പാവൂരും കുടുംബവും ആഘോഷമാക്കി. ആന്റണിയുടെ വീട്ടിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റിനെയും ഭാര്യ സിന്ധു തുടങ്ങിയവർ സന്നിഹിതരായിരുന്നു. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായെത്തിയിരിക്കുകയാണ് മോഹൻലാലിപ്പോൾ. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താൻ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. … Continue reading മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാൾ; ആഘോഷമാക്കി ആരാധകർ: ആന്റണിക്കൊപ്പം കേക്ക് മുറിച്ച് ലാൽ; ചിത്രങ്ങൾ: