കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്. … Continue reading കടുവയ്ക്കു വെച്ച കെണിയിൽ വീണത് പുലി; സകല ജന്തുക്കളും കാടിറങ്ങിയിട്ടും അറിയാത്തത് വനം വകുപ്പ് മാത്രമായിരിക്കും