ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് ആൽമരം വീണ് അപകടം
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് ആൽമരം വീണു. മലപ്പുറം വണ്ടൂർ പുളിയാക്കോട് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 4.30ന് ആണ് സംഭവം. വഴിയരികിൽ നിന്നിരുന്ന മരം ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. സീറ്റിനിടയിൽ കുടുങ്ങിയ ഇയാളെ അരമണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുക്കാനായത്. പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തിലേറെ … Continue reading ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് ആൽമരം വീണ് അപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed