പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ പത്തനംതിട്ട: പത്തനംതിട്ടയിലെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പ്രാർത്ഥനാലയത്തിലാണ് തീപിടുത്തമുണ്ടായത്. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയെത്തി പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള … Continue reading പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ