തുടർച്ചയായ ആറാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം

ന്യൂഡൽഹി: തുടർച്ചയായ ആറാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം. ജമ്മു കശ്മീരിലെ പർഗവൽ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം വെടിവെപ്പ് നടത്തിയത്. ബാരാമുള്ളയിലും കുപ്വാരയിലും പാക്‌ സൈന്യത്തിന്റെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. ‘ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളിൽ നിന്നും, പർഗ്വാൾ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങൾ ഉപയോഗിച്ചുള്ള … Continue reading തുടർച്ചയായ ആറാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം