യുട്യൂബ് ഷോർട്സ് ഇട്ടു; കള്ളി വെളിച്ചത്തായി; ജോലിക്കാരി പിടിയിൽ

കൊല്‍ക്കത്ത: മോഷ്ടിച്ച ആഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ഇട്ട യുവതി പോലീസിന്‍റെ പിടിയിൽ. കൊൽക്കത്തയിലെ ബേഹാലയിലുള്ള ഒരു വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി പൂര്‍ണിമ മണ്ടലിനെയാണ് (35) പര്‍ണ്ണശ്രീ പോലീസ് പിടികൂടിയത്. മോഷണ വിവരം വീട്ടുകാർ അറിഞ്ഞതാകട്ടെ വീഡിയോ വൈറലായശേഷവും. ബോഹാലയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പൂര്‍ണിമ കഴിഞ്ഞ വര്‍ഷമാണ് സ്വര്‍ണം കവര്‍ന്നശേഷം സ്ഥലംവിട്ടത്. യൂട്യൂബില്‍ ഷോര്‍ട്ട്‌സ് ഇടുന്ന പതിവുള്ള പൂര്‍ണിമ കവര്‍ന്ന സ്വര്‍ണവുമായി സാമൂഹികമാധ്യമത്തില്‍ വീഡിയോ ഇട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. മോഷണം നടത്തി ആറുമാസങ്ങള്‍ക്കുശേഷമാണ് പൂര്‍ണിമ പോലീസിന്റെ … Continue reading യുട്യൂബ് ഷോർട്സ് ഇട്ടു; കള്ളി വെളിച്ചത്തായി; ജോലിക്കാരി പിടിയിൽ