മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി ഥാറിന് ആരാധകര്‍ ഏറെയാണ്. പ്രായഭേദമന്യേ ഈ വാഹനം സ്വന്തമാക്കാനുള്ള മത്സരം ഇപ്പോഴും തുടരുകയാണ്.
എസ്.യു.വി ഥാര്‍ ആരാധകരെ തേടി ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത.
ഥാര്‍ കുടുംബത്തില്‍ നിന്നും പുതിയൊരു അതിഥി എത്തുന്നു. ഇത്തവണ ഥാറിന്റെ ഇലക്ട്രിക് മോഡലായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയില്‍ വെച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നടത്തുന്ന ആഗോള ഈവന്റിലാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. എന്നാല്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഈ വാഹനത്തിന് പുറമെ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിനെ അടിസ്ഥാനമാക്കി ഒരു പിക്ക്അപ്പും പുതിയ ട്രാക്ടര്‍ പ്ലാറ്റ്ഫോം ഈ ഈവന്റില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
റെഗുലര്‍ ഥാറിനെ ഓഫ് റോഡ് ശേഷി നിലനിര്‍ത്തി 4×4 സംവിധാനത്തിലായിരിക്കും ഇലക്ട്രിക് ഥാറും എത്തുക.െ ഡ്യുവല്‍ മോട്ടോര്‍ അറേഞ്ച്മെന്റിലാണ് മറ്റ് പല ഫോര്‍വീല്‍ ഡ്രൈവ് ഇലക്ട്രിക് വാഹനങ്ങളും ഒരുങ്ങുന്നത്. എന്നാല്‍, ഥാര്‍ ഇ.വിയില്‍ ക്വാഡ് മോട്ടോര്‍ സെറ്റപ്പ് ആയിരിക്കും ഒരുങ്ങുക.
മഹീന്ദ്ര റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയായിരിക്കും ഥാര്‍ ഇ.വിയും ഒരുങ്ങുക. റെഗുലര്‍ ഥാറിന് സമാനമായി ലാഡര്‍ ഫ്രെയിമിലായിരിക്കും ഇലക്ട്രിക് കണ്‍സെപ്റ്റും ഒരുക്കുക. വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ തന്നെ ഇത് പരീക്ഷിക്കാവുന്ന ഒന്നാണെന്നും മഹീന്ദ്ര മുമ്പ് അറിയിച്ചു.