‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി

‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി ചെന്നൈ: ഭർത്താവിനോടുള്ള പ്രതികാരം തീർക്കാനായി മകളെ നിർബന്ധിച്ച് വ്യാജ ലൈംഗിക പീഡനപരാതി നൽകിച്ച അമ്മയുടെ നടപടിയെ മദ്രാസ് ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട 48 വയസ്സുകാരന് വിചാരണ കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. അമ്മയുടെ നിർബന്ധത്തെ തുടർന്നാണ് അച്ഛനെതിരെ മൊഴി നൽകിയതെന്ന് 13 വയസ്സുകാരി കോടതിയിൽ തുറന്നുപറഞ്ഞതോടെയാണ് കേസിലെ സത്യം പുറത്തുവന്നത്. പുതുച്ചേരി സ്വദേശിയായ പിതാവിനെതിരെയാണ് … Continue reading ‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി