മധുവിന്റെ അമ്മയ്ക്ക് ഇനി സ്വന്തമായി ഭൂമി; കടുകുമണ്ണയിലെ 3.45 ഹെക്ടർ സർക്കാർ പതിച്ചു നൽകി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിക്ക് തന്റെ മകന്റെ ഓർമ്മകൾ ഉളള മണ്ണിന്റെ കൈവശാവകാശ രേഖ തിരികെ നൽകി സർക്കാർ. പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മധുവിന്റെ അമ്മയായ മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്.വനംവകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് ഇത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ.രാജന്റെ കൈയിൽ നിന്നാണ് മല്ലി ഈ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങിയത്. മല്ലിയും കുടുംബവും നിലവിൽ മധു ജനിച്ച് വളർന്ന ചിക്കണ്ടിയിലാണ് താമസം. … Continue reading മധുവിന്റെ അമ്മയ്ക്ക് ഇനി സ്വന്തമായി ഭൂമി; കടുകുമണ്ണയിലെ 3.45 ഹെക്ടർ സർക്കാർ പതിച്ചു നൽകി