കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് സ്മൃതിപഥം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ വിട. ഇന്ന് വൈകിട്ട് 4.30ഓടെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിൽനിന്ന് ആരംഭിച്ച അന്ത്യയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. മാവൂർ റോഡിലുള്ള സ്മൃതിപഥം ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വൻ ജനക്കൂട്ടമാണ് എത്തിയത്. സഹോദരന്റെ മകൻ ടി. സതീശനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. പൊതുദർശനം വേണ്ടെന്ന് എം.ടി ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും അവസാനമായി ഒരുനോക്ക് കാണാൻ കൊട്ടാരം റോഡിലെ വസതിയിലേക്ക് ആയിരക്കണക്കിനു പേരാണ് എത്തിയത്. എം.ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ … Continue reading മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടിക്ക് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ;അന്ത്യയാത്രയിൽ അണിചേർന്ന് ആയിരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed