ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ രൂപംകൊണ്ട ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര ന്യൂനമർദ്ദമായി മാറി രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് … Continue reading ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി; വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത