ലോട്ടസ് സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു

ലോട്ടസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു. ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെയാണ് ലോട്ടറി വിതരണം നിലച്ചത്. കച്ചവടക്കാർക്കും ഏജൻറ്മാർക്കും ലോട്ടറി ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു. ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് വകുപ്പിന് വൻ തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി കച്ചവടം ഏകദേശം നിലച്ചമട്ടിലാണ്. ഓൺലൈൻ സംവിധാനത്തിന്റെ സെർവറിലുണ്ടായ തകരാർ എത്രയും വേഗം തന്നെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ … Continue reading ലോട്ടസ് സംവിധാനം തകരാറിൽ; സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചു