ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിട്ടു; പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം

തൃശൂര്‍: തൃശൂർ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോൾ പിരിവിനെ ചൊല്ലി സംഘർഷം. പാലിയേക്കരയിലെ ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോറിയുടമകൾ പ്രതിഷേധം നടത്തി. ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാണ് ഒടുവിൽ സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയപാതയില്‍ പ്രതിഷേധവുമായെത്തിയ ലോറിയുടമകള്‍ ടോള്‍ബൂത്തുകളില്‍ കയറി ബാരിക്കേഡുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. വിഷു അവധിയെ തുടര്‍ന്ന് ടോള്‍പ്ലാസയില്‍ വലിയ വാഹനത്തിരക്കുള്ള സമയത്തായിരുന്നു പ്രതിഷേധം നടന്നത്. ടോള്‍പ്ലാസ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുതുക്കാട് … Continue reading ലോറിയുടമകൾ ടോൾ ബൂത്തുകളിൽ കയറി വാഹനങ്ങള്‍ കടത്തിവിട്ടു; പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘർഷം