യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ദു:ഖവാർത്ത; ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട സ്വദേശി

ലണ്ടൻ: യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് (57) ആണ് മരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്നതിനിടെയാണ് റെജി കുഴഞ്ഞുവീണത്. ഉടൻ തന്നെ പാരാമെഡിക്സിന്റെ സഹായം തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബർത്തലോമിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരവേ കഴിഞ്ഞ ദിവസമാണ് റെജി മരിച്ചത്. ഹൃദയാഘാതമാണ്‌ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ഷുജ വർഗീസ്. … Continue reading യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ദു:ഖവാർത്ത; ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട സ്വദേശി