ലോഡിങ്ങിനിടെ കടന്നൽ ആക്രമണം: ചികിത്സയിലിരിക്കെ ലോഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

കടന്നൽ കുത്തേറ്റു ലോഡിങ് തൊഴിലാളി മരിച്ചു. പത്തനംതിട്ട പെരുനാട്ടിൽ ആണ് സംഭവം. റെജികുമാർ (58) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടയാണ് റെജിക്ക് കടന്നൽ കുത്തേറ്റത്.