കെ.എസ്.ആർ.ടി.യിൽ മദ്യം കടത്തിയ സംഭവം; കണ്ടക്ടറെ പിരിച്ചുവിട്ടു , ഡ്രൈവർക്ക് സസ്‌പെൻഷൻ
പൊൻകുന്നം ഡിപ്പോയിൽ നിന്നും കോഴിക്കോട് മണക്കടവ് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിൽ മദ്യം കടത്തിയ കേസിൽ കണ്ടക്ടറെ പിരിച്ചുവിട്ടു. Liquor smuggling incident in KSRTC; The conductor was fired താത്കാലിക ജീവനക്കാരനായ കണ്ടക്ടർ കാഞ്ഞിരപ്പള്ളി സ്വദേശി ഫൈസൽനെയാണ് പരിച്ചുവിട്ടത്. ഡ്രൈവർ വിജി രഘുനാഥനെ സസ്‌പെൻഡ് ചെയ്തു. 75 മില്ലിയുള്ള അഞ്ച് കുപ്പി വിദേശമദ്യമാണ് കണ്ടക്ടറുടെ സീറ്റിനടിയിൽ നിന്നും കെ.എസ്.ആർ.ടി.സി. വിജിലൻസ് സ്‌ക്വാഡ് പിടികൂടിയത്. തുടർന്ന് മദ്യം എക്‌സൈസിന് കൈമാറി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed