ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്.

ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിത്ത് വിവാദം പുതുപ്പള്ളിയിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും. ജെയ്ക്ക് കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ പുണ്യാളന്റെ കാര്യം സംസാരിച്ചിരുന്നു. പുണ്യാളന്‍ മിത്തോണോ എന്ന് പറയാന്‍ എം.വി ഗോവിന്ദനും ഷംസീറും തയ്യാറാകണം- ലിജിന്‍ ലാല്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ.സ്ഥാനാര്‍ഥിയായിരുന്നു ലിജിന്‍. ആര്‍.എസ്.എസിലൂടെയാണ് സംഘടനാരംഗത്തെത്തുന്നത്. യുവമോര്‍ച്ച കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച കോട്ടയം ജില്ലാപ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാനസെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Related Articles

Popular Categories

spot_imgspot_img