കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടെ മിന്നലേറ്റ് സ്‌ത്രീ മരിച്ചു
കൊച്ചി: എറണാകുളം കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈലയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു അപകടം സംഭവിച്ചത്. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ലൈലയ്ക്ക് മിന്നലേറ്റത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും … Continue reading കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നതിനിടെ മിന്നലേറ്റ് സ്‌ത്രീ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed