ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെയ്ക്കും; നിരീക്ഷണത്തിന് 100 കാമറകൾ

തൃശൂർ: ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ പിടികൂടാൻ മയക്കുവെടി വെക്കാൻ തീരുമാനം. ജില്ലാ കലക്ടർ അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിലാണ് വെടിവെക്കാൻ തീരുമാനം എടുത്തത്. ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താനാണ് നീക്കം. ഇതുവരെ 69 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടർമാർ നിലവിൽ സജ്ജമാണ്. പുലിയെ കണ്ടെത്താൻ പ്രത്യേക സംഘം വിപുലീകരിക്കും. പുലി ചാലക്കുടിയിൽ ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും … Continue reading ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെയ്ക്കും; നിരീക്ഷണത്തിന് 100 കാമറകൾ