മൂന്നാറില്‍ വീട്ടുമുറ്റത്ത് പുലി; വളർത്തു നായയെ കൊന്നു

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്തു പുലിയെ കണ്ടെത്തി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നിരുന്ന വളർത്തു നായയെ പുലി കടിച്ചു കൊന്നു. ഓട്ടോറിക്ഷാ ഡ്രൈവർ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് പുലി എത്തിയത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടെത്തിയത്. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ … Continue reading മൂന്നാറില്‍ വീട്ടുമുറ്റത്ത് പുലി; വളർത്തു നായയെ കൊന്നു