ന്യൂസ് ഡസ്ക്ക്: തമിഴ് നടൻ വിജയ് നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലിയോ. ബ്രഹ്മാണ്ഡ സിനിമാ സംവിധായകൻ ലോകേഷ് കനകരാജ് സകലകഴിവും പുറത്തെടുത്ത് തയ്യാറാക്കുന്ന ചിത്രം. നിലവിൽ ലഭിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ, മികച്ച അണിയറ പ്രവർത്തകർ ,വൻ താരനിര അങ്ങനെ തീയറ്റുകളെ ഇളക്കി മറിക്കാനുള്ളതെല്ലാം ലിയോ യിൽ ഉണ്ട്. നാല് തവണയായി ഇറങ്ങിയ പ്രമോഷൻ പോസ്റ്ററുകൾ പോലും കോടിക്കണക്കിന് പേരാണ് കണ്ടത്. വിക്രം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ആരാധക പ്രതീക്ഷ വലുതാണ്. കൂടാതെ പൊന്നിയൻ ശെൽവന് ശേഷം സ്ക്രീനിലേയ്ക്ക് ത്രിഷ എത്തുന്നത് ലിയോ യിലൂടെ. ത്രിഷയെ കൂടാതെ നടിമാരായ പ്രിയ ആനന്ദ , മഡോണ സെബ്സ്റ്റ്യൻ എന്നിവരും ചിത്രത്തിലുണ്ട്. വില്ലനായി എത്തുന്നത് ഹിന്ദിയിലെ പ്രമുഖനടൻ സഞ്ജയ് ദത്താണ് എന്ന വിവരവും കഴിഞ്ഞ ദിവസം ഒരു പ്രമോഷൻ പോസ്റ്ററിലുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത മാസം 19ന് ലോകവ്യാപകമായി റിലീസിങ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. പക്ഷെ അത് പടത്തിന് തിരിച്ചടിയാകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അപ്രതീക്ഷിതമായി ഉണ്ടായ ട്വിസ്റ്റിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് അണിയറ പ്രവർത്തകർ.
തമ്മിലടിച്ച് കുളമാക്കുന്ന ഫാൻസ്.
വെള്ളിയാഴ്ച്ച ഇറങ്ങിയ ലിയോയുടെ പോസ്റ്ററിൽ നായകനായ വിജയ് വില്ലനായ സഞ്ജയ് ദത്തിന്റെ കഴുത്തിന് കുത്തിപിടിച്ചിരിക്കുന്നതാണ് ചിത്രം. ഹിന്ദിയിലെ തലമുതിർന്ന നടനായ സഞ്ജയ് ദത്തിനെ അപമാനിക്കുന്നതാണ് പോസറ്ററെന്ന് വിമർശിച്ച് അദേഹത്തിന്റെ ആരാധകർ ആദ്യം ട്വിറ്ററിൽ പോസ്റ്ററുകൾ അപ്ലോഡ് ചെയ്തു. കൂടാതെ പോസ്റ്ററിൽ വിജയയുടെ ഭാവം ശരിയല്ലെന്നും വിമർശനം. ഇതോടെ വിജയ് ആരാധകർ സടകുടഞ്ഞെഴുന്നേറ്റു. വിജയിയെ പ്രകൃർത്തിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതിനിടയിൽ വിജയയുടെ മുൻ പടമായ ജില്ലയും അരോ എടുത്തിട്ടു. 2014ൽ ഇറങ്ങിയ പടം മോഹൻലാൽ ഉള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത് എന്നായിരുന്നു ഒരാധകന്റെ വാദം. ഇത് കേട്ടതോടെ മോഹൻലാലിനെതിരെ അസഭ്യവർശമുണ്ടായെന്നാണ് പരാതി. എന്തായാലും അതോടെ കാര്യങ്ങൾ കൈവിട്ട് പോയി. Keralaboycottloe എന്ന പേരിൽ ഹാഷ്ടാഗ് സജീവമായി. മിനിറ്റുകൾ കൊണ്ട് ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയി.
ആശങ്ക
കോടികൾ ചിലവഴിച്ചാണ് ലിയോ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സെവൻസ് സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്.ലളിത്കുമാർ, ജഗജദീഷ് പളനിസ്വാമി എന്നിവരാണ് സിനിമ നിർമിക്കുന്നത്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി കൂടി വരേണ്ട സിനിമയാണ് . അത് കൊണ്ട് തന്നെ സിനിമക്കെതിരെ പെട്ടന്ന് ഉയർന്ന പ്രചാരണത്തിൽ നിർമാതാക്കളും ആശങ്കയിലാണ്.
Read Also: അഭ്രപാളികളിലെ കാരണവർക്ക് പിറന്നാൾ