ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രമായ ചന്ദ്രിക. എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. കോഴിക്കോട് എഡിഷനിലെ പത്രത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലെ ഇതേ പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. ഇ പേപ്പറിൽ കറുത്ത ബോക്സ് ഉപയോഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുകയാണ്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed