വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ആണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്. പോരാത്തതിന് ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ​ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്. ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ … Continue reading വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി