കൊച്ചി – ധനുഷ്‌കോടി ദേശീയപാത വഴി പോകുന്നവർ സൂക്ഷിക്കുക; ഈ പ്രദേശത്ത് ആനകൾ കൂട്ടമായി ഇറങ്ങിയിട്ടുണ്ട്

വണ്ണപ്പുറം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോടുനിന്നും മുള്ളരിങ്ങാട് പോകുന്ന റോഡിൽ കാട്ടാനക്കൂട്ടം. നിരവധി വാഹനങ്ങൾ പോകുന്ന തലക്കോട് – മുള്ളരിങ്ങാട് റൂട്ടിൽ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത് റോഡിന് സമീപമാണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. നാല് കൊമ്പനാനകളാണ് ഈ ഭാഗത്ത് നിൽക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ച കാട്ടാനകൾ ഇന്നലെയും സമീപ പ്രദേശങ്ങളിൽ തന്നെ തുടരുന്നതിനാൽ ഇതുവഴി വരുന്ന വാഹന, കാൽനട യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. നേര്യമംഗലം ഭാഗത്തെ നീണ്ടപാറയിൽ നിന്നുമാണ് ആന … Continue reading കൊച്ചി – ധനുഷ്‌കോടി ദേശീയപാത വഴി പോകുന്നവർ സൂക്ഷിക്കുക; ഈ പ്രദേശത്ത് ആനകൾ കൂട്ടമായി ഇറങ്ങിയിട്ടുണ്ട്