രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണ; ചെന്നൈ വിമാനത്താവളത്തിൽ അട്ടിമറി നീക്കം; ലേസർ രശ്മി വരുന്നത് ഗിണ്ടിയിൽ നിന്നും

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താന്‍ ശ്രമം. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇത്തരം ഒരു ശ്രമം നടന്നത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ചെന്നൈയില്‍ ഇത്തരത്തിൽ വിമാനത്തിനുമേല്‍ ലേസര്‍രശ്മി പതിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുണെയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെയാണ് ലേസര്‍രശ്മി പതിച്ചത്. അല്പനേരം കാഴ്ച തടസ്സപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പിന്നീട് ലേസര്‍ പ്രകാശം നിലച്ചതിനുശേഷമാണ് വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കിയത്. … Continue reading രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണ; ചെന്നൈ വിമാനത്താവളത്തിൽ അട്ടിമറി നീക്കം; ലേസർ രശ്മി വരുന്നത് ഗിണ്ടിയിൽ നിന്നും