ചാവക്കാട് കടപ്പുറത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; അകത്ത് മെറ്റല്‍ ലിങ്കുകള്‍

ചാവക്കാട്: ചാവക്കാട് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ വലിയ ഇരുമ്പുപെട്ടി അടിഞ്ഞു. ഇന്നലെ രാവിലെ കടലില്‍ കുളിക്കാന്‍ പോയവരാണ് തീരത്തോട് ചേര്‍ന്ന് പെട്ടി കണ്ടത്. ഇത് നാട്ടുകാരില്‍ കൗതുകവും ആശങ്കയുമുണര്‍ത്തി. ഏകദേശം ഒരു മീറ്ററിലധികം നീളവും വീതിയുമുള്ള ഇരുമ്പുപെട്ടിക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതായി ദുക്സാക്ഷികൾ പറയുന്നു. പെട്ടിയുടെ ഒരു ഭാഗം ദ്രവിച്ച നിലയിലായിരുന്നു. അടപ്പ് തുറന്നു പരിശോധിച്ചപ്പോള്‍ അതിനകത്ത് തുരുമ്പിച്ച നിലയിലുള്ള നിരവധി മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തി. എന്നാൽ ഇവ എന്തിനുപയോഗിക്കുന്നതാണെന്ന് വ്യക്തമല്ല. പിന്നീട് സ്ഥലത്തെത്തിയ തീരദേശ പോലീസ് പെട്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. … Continue reading ചാവക്കാട് കടപ്പുറത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; അകത്ത് മെറ്റല്‍ ലിങ്കുകള്‍