സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാൾ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Landslides in Vithura; One person died in Idukki due to flash flood) ഇടുക്കി വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ … Continue reading സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാൾ മരിച്ചു