മഴ വടക്കോട്ട്; കേളകത്ത് മലവെള്ളപ്പാച്ചിൽ; ഉരുൾപ്പൊട്ടലെന്ന് സംശയം; വീടുകളൊഴിഞ്ഞ് പ്രദേശവാസികൾ

കണ്ണൂര്‍: കേളകത്ത് അടയ്ക്കാത്തോട് മേഖലയിൽ മലവെള്ളപ്പാച്ചില്‍. ശാന്തിഗിരി വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. കൊട്ടിയൂര്‍, മന്നംചേരി, ചെട്ടിയാംപറമ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.Landslide suspected in Shantigiri forest 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 773.50 മീറ്റര്‍ ആയി ഉയര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പനമരം ഉള്‍പ്പെടെ … Continue reading മഴ വടക്കോട്ട്; കേളകത്ത് മലവെള്ളപ്പാച്ചിൽ; ഉരുൾപ്പൊട്ടലെന്ന് സംശയം; വീടുകളൊഴിഞ്ഞ് പ്രദേശവാസികൾ