മുന്‍ ഭാര്യയുമായി സൗഹൃദം; ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് സമൂസ റഷീദ് കൊലക്കേസ് പ്രതി

കാഞ്ഞങ്ങാട്: കാസര്‍കോട് മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും കുമ്പള പൊലീസ് പിടികൂടി. ഹബീബ് എന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിനെയാണ് ഇവർ ആക്രമിച്ചത്. മെഗ്രാല്‍ സ്കൂളിന് സമീപത്ത് വച്ച് കുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ചാണ് ചൗക്കി കല്ലങ്കൈയിലെ ഹബീബ് എന്നറിയപ്പെടുന്ന അഭിലാഷ് ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ സിദീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സിദ്ദീഖിന്‍റെ പരാതിയിലാണ് … Continue reading മുന്‍ ഭാര്യയുമായി സൗഹൃദം; ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് സമൂസ റഷീദ് കൊലക്കേസ് പ്രതി