നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി കെഎസ് യു അറിയിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ … Continue reading നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്