വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ ഇരുപതുകാരിയെ സുരക്ഷിതയായി മാതാപിതാക്കൾക്കരികിൽ എത്തിച്ച് വനിത കണ്ടക്ടർ; മാതൃവാത്സല്യത്തോടെ പെൺകുട്ടിക്ക് കരുതൽ നൽകിയ മഞ്ജുവിന് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ സുരക്ഷിതയായി മാതാപിതാക്കൾക്കരുകിൽ എത്തിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് അഭിനന്ദന പ്രവാഹം. കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിലെ കണ്ടക്ടർ ജി.എൽ.മഞ്ജുവാണ് രാത്രിയിൽ ബസിനുള്ളിൽ തനിച്ചു യാത്ര ചെയ്ത ഇരുപതുകാരിയെ സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചുപോകാൻ സഹായിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കിഴക്കേകോട്ടയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ബസിൽ കയറിയ പെൺകുട്ടിക്കാണ് മഞ്ജു തുണയായത്. കിഴക്കേകോട്ടയിൽ നിന്നും ബസിൽ കയറിയ യുവതി വെട്ടുകാടേക്കാണ് ടിക്കറ്റെടുത്തത്. അതും അടുത്തിരുന്ന സ്ത്രീയിൽ നിന്ന് കടമായി വാങ്ങിയ കാശുമായി. യുവതിയുടെ മുഖഭാവത്തിൽ … Continue reading വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ ഇരുപതുകാരിയെ സുരക്ഷിതയായി മാതാപിതാക്കൾക്കരികിൽ എത്തിച്ച് വനിത കണ്ടക്ടർ; മാതൃവാത്സല്യത്തോടെ പെൺകുട്ടിക്ക് കരുതൽ നൽകിയ മഞ്ജുവിന് അഭിനന്ദന പ്രവാഹം