എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മദ്യപിച്ചെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ്.മനോജിനെതിരെയാണ് നടപടി. മെയ് രണ്ടിനാണ് സംഭവം. യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താനുള്ള ചുമതല മനോജിനായിരുന്നു. എന്നാൽ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയ സമയത്ത് പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍ നിന്ന് ആരുമറിയാതെ പുറത്തുപോയി. തുടർന്ന് സംഭവം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ … Continue reading എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ