യാത്രക്കാരോട് മോശം പെരുമാറ്റം; ചോദ്യം ചെയ്ത കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്ത് മദ്യപസംഘം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മർദിച്ച് മദ്യപ സംഘം. യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയതിനാണ് ജീവനക്കാരെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.(KSRTC employees beaten up by drunk gang) മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കെഎസ്ആർടിസി ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരാണ് ഇവർ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed