കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 34 യാത്രക്കാർക്ക് പരിക്കേറ്റു. പേരാവൂര്‍ കല്ലേരിമലയിൽ വെച്ചാണ് അപകടമുണ്ടായത്.(KSRTC buses collide in Kannur; Several passengers were injured) തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ബസിലെ ഡ്രൈവറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. … Continue reading കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്