ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്ത് ബൈക്ക് യാത്രികർ

ഹരിപ്പാട്: ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്തവര്‍ പിടിയിൽ. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെ ദേശീയപാതയില്‍ ചേപ്പാടാണ് സംഭവം. തൃശ്ശൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ദേഹത്തേക്ക് ചെളിവെള്ളം തെറിച്ചു. ഇതിനെത്തുടര്‍ന്ന് ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തുകയും കല്ലെടുത്ത് ഗ്ലാസിലെറിയുകയും ചെയ്തു. ഏറുകൊണ്ട് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. … Continue reading ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്ത് ബൈക്ക് യാത്രികർ