ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് കൂറ്റന്‍ മരം വീണ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപത്തു വെച്ചാണ് സംഭവം. അപകടത്തിൽ ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതെസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. എട്ട് ജില്ലകളിൽ … Continue reading ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്