ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചു; ബസിലുണ്ടായിരുന്നത് 38 യാത്രക്കാർ
ആലുവ: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിനു തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തം ഉണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.(KSRTC bus caught fire at aluva) 38 യാത്രക്കാരാണ് ബസിനകത്ത് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed