വടക്കഞ്ചേരിയിൽ കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം;20 പേർക്ക് പരിക്കേറ്റു

പാലക്കാട്: കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. KSRTC bus and private bus collide in Vadakancheri; 20 people injured ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് – വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.