കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

മലപ്പുറം: കെഎസ്ആർടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ മണ്ണാർക്കാട് അരിയൂർ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലിബിന്‍റെ മരണം; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ … Continue reading കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം