ഓടക്കാലിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണു; ഗ്ലാസ് തകർന്നു

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുകളിൽ ചക്ക വീണ് ഗ്ലാസ് തകർന്നു. കോതമംഗലം ഡിപ്പോ‌യുടെ ആർ എസ് ഇ 34 ബസിന്റെ മുൻഭാഗത്തെ ഗ്ലാസാണ് ചക്ക വീണ് തകർന്നത്. ഓടക്കാലിയിൽ വച്ച് ഇന്നലെ വെെകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം,​ കഴിഞ്ഞ ദിവസം തൃശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രെെവർക്കാണ് കൂടുതൽ പരിക്കേറ്റത്. ‘കർണാടക … Continue reading ഓടക്കാലിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് ചക്ക വീണു; ഗ്ലാസ് തകർന്നു