അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു

ഇടുക്കി: കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലിയിലാണ് സംഭവം. ഇന്ന് വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അടിമാലി ഇരുമ്പ്പാലത്തിന് സമീപത്തുവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ദേവിയാർ പുഴയുടെ ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചെറിയ പരിക്കേറ്റവരെ … Continue reading അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു