‘പരാതി പിൻവലിച്ചാൽ തകരാർ പരിഹരിക്കാം’ ; പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടി

മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. പിഞ്ചു കുട്ടികളടക്കം ഈ രാത്രിയിൽ ഇരുട്ടിൽ കഴിയുകയാണെന്നാണ് വിവരം. രാജീവൻ്റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറയുകയായിരുന്നു എന്നാണ് പരാതി. പൊലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ ഇതുവരെ വൈദ്യുതി തകരാർ പരിഹരിച്ചില്ല. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റൻ്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. അതേസമയം, കുടുംബത്തിനെതിരെ … Continue reading ‘പരാതി പിൻവലിച്ചാൽ തകരാർ പരിഹരിക്കാം’ ; പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടി