ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണകുമാറും ദിയയും

തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇരുവരും ജാമ്യാപേക്ഷ നൽകിയത്. ഹർജി തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിയയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരെ കൃഷ്ണകുമാറും മകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ക്യൂആര്‍ കോഡില്‍ … Continue reading ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണകുമാറും ദിയയും