കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു; ഗ്രൂപ്പുകളെയും പരിഗണിക്കും

തിരുവനന്തപുരം: കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതുതായി നിയമിച്ചവർ ഒഴികെയുള്ള മുഴുവൻ കെപിസിസി, ഡി.സി.സി ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ തെരഞ്ഞെടുക്കാനാണ് നീക്കം. രണ്ടുമാസത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി ജനറൽ സെക്രട്ടറിമാരെയും കെ.പി.സി.സി സെക്രട്ടറിമാരെയും തീരുമാനിക്കും. നിയമനത്തിൽ ഗ്രൂപ്പുകളെയും പരിഗണിക്കാനാണ് ആലോചന. എന്നാൽ കെ.പി.സി.സി നേതൃമാറ്റത്തെ തുടർന്നുണ്ടായ എതിർപ്പ് തൽക്കാലം പരിഗണിക്കേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം. പുതിയ ഭാരവാഹികളെ നിയമിക്കാൻ കെ.പി.സി.സി നേതൃത്വത്തിന് അനുമതി നൽകി. ജനറൽ സെക്രട്ടറിമാരായി തങ്ങളുടെ നോമിനിമാരെ നിയമിക്കാൻ … Continue reading കെപിസിസി സമ്പൂർണ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു; ഗ്രൂപ്പുകളെയും പരിഗണിക്കും