നടന്നുപോകുന്നതിനിടെ മരം തലയിൽ വീണു; ഊട്ടിയിലേക്ക് ടൂർ പോയ 15കാരന് ദാരുണാന്ത്യം
കോഴിക്കോട്: ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി മരം തലയിൽ വീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീദിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. പതിനാലു പേരടങ്ങിയ സംഘമാണ് ഊട്ടിയിൽ എത്തിയത്. ഊട്ടി- ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ വെച്ചാണ് സംഭവം. ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുന്നതിനിടെ ആദിദേവിന്റെ തലയിൽ മരം വീഴുകയായിരുന്നു. ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം … Continue reading നടന്നുപോകുന്നതിനിടെ മരം തലയിൽ വീണു; ഊട്ടിയിലേക്ക് ടൂർ പോയ 15കാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed