ബഗേജില്‍ എന്തെന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി പിടിയിൽ

കൊച്ചി: പരിശോധനക്കിടെ ബഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശി പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെയാണ് സംഭവം. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദാണ് അറസ്റ്റിലായത്. ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചപ്പോഴായിരുന്നു യാത്രക്കാരന്റെ മറുപടി. ചോദ്യം ഇഷ്ടപ്പെടാതെ ബഗേജില്‍ ബോംബാണെന്ന് മറുപടി നൽകുകയായിരുന്നു.