കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി വലിയ അസൗകര്യങ്ങൾ നേരിടേണ്ടി വന്നു. രാരിച്ചൻ റോഡിൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം അരങ്ങേറിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിന്റെ നടുവിൽ വൻ ഗർത്തം രൂപപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ റോഡ് താൽക്കാലികമായി ഗതാഗതത്തിന് അടച്ചിടുകയും ചെയ്തു. പൈപ്പ് പൊട്ടിയതോടെ റോഡ് തകർന്നു, ഗർത്തം രൂപപ്പെട്ടു റോഡിന്റെ അടിയിലൂടെ പോകുന്ന പ്രധാന കുടിവെള്ള പൈപ്പ് ആണ് പൊട്ടിയത്. ശക്തമായ സമ്മർദത്തിൽ … Continue reading കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു