ഒമാനിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു; വിട വാങ്ങിയത് കോട്ടയം സ്വദേശിനി

മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. മെയ് 15നാണ് സംഭവം. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ലക്ഷ്മി. താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അടുത്തേക്ക് പോകുന്നതിനിടെ … Continue reading ഒമാനിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു; വിട വാങ്ങിയത് കോട്ടയം സ്വദേശിനി